കേജ്‌രിവാള്‍ പ്രമേഹം കൂടാന്‍ മാങ്ങ കഴിക്കുന്നു; ജാമ്യം ലഭിക്കാനായി ഡല്‍ഹി മുഖ്യമന്ത്രി നടത്തുന്നത് വിചിത്ര നീക്കങ്ങള്‍; ആരോപണവുമായി ഇഡി

ഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി ജാമ്യത്തിനായി പ്രമേഹം കൂട്ടാന്‍ ശ്രമിക്കുന്നുവെന്ന് ഇഡി. ഡല്‍ഹി ഹൈക്കോടതിയെയാണ് കേന്ദ്ര ഏജന്‍സി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എല്ലാ ദിവസവും സ്ഥിരമായി പരിശോധിക്കുന്ന ഡോക്ടറെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേജ്‌രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഇക്കാര്യം അറിയിച്ചത്.

ജയില്‍ മധുരം അധികമായി ചേര്‍ത്ത് ചായ കുടിക്കുകയും മധുര പലഹാരങ്ങള്‍ കഴിക്കുകയുമാണ് കേജ്‌രിവാള്‍. കൂടാതെ ധാരളം മാമ്പഴം കഴിക്കുന്നുമുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിച്ച് അതിന്റെ പേരില്‍ ജാമ്യം നേടാനുളള നീക്കത്തിന്റെ ഭാഗമാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ അറിയച്ചതു കൊണ്ടാണ് വീട്ടിലെ ഭക്ഷണത്തിന് അനുമതി നല്‍കിയത്. ഇത് ചൂഷണം ചെയ്യുകയാണെന്നും ഇഡി കോതിയെ അറിയിച്ചു.

എന്നാല്‍ കേജ്‌രിവാളിന്റെറെ അഭിഭാഷകന്‍ ഈ ആരോപണങ്ങള്‍ തള്ളി. ഇഡി മാധ്യമങ്ങള്‍ക്ക് വേണ്ടിയാണ് ഇക്കാര്യങ്ങള്‍ ഉന്നയിക്കുന്നതെന്നും വിമര്‍ശിച്ചു. ഡല്‍ഹി മുഖ്യമന്ത്രിയുടെ ഭക്ഷണം സംബന്ധിച്ച് ജയില്‍ അധികൃതരോട് റിപ്പോര്‍ട്ട് തേടിയ കോടതി ഹര്‍ജി നാളെ പരിഗണിക്കാനായി മാറ്റി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top