വീണയെ തേടി ഇഡിയുടെ വരവ് ഉറപ്പായി; മൊഴികളുടെ പകര്‍പ്പ് ആവശ്യപ്പെട്ടു; അടുത്ത നടപടി നിര്‍ണ്ണായകം

സിഎംആര്‍എല്‍ എക്സാലോജിക് മാസപ്പടി കേസില്‍ മൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി. മുഖ്യമന്ത്രിയുടെ മകള്‍ വീണ അടക്കമുളള പ്രതികളുടെ മൊഴി ആവശ്യപ്പെട്ട് ഇഡി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. ഇതോടെ കേസെടുക്കുന്നതിനുളള നിര്‍ണ്ണായക നടപടികളിലേക്ക് ഇഡി കടന്നു.

കേസില്‍ എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രം ഇഡി അപേക്ഷ നൽകി വാങ്ങി പരിശോധിച്ചിരുന്നു. അതില്‍ കേസെടുക്കാനുളള സാധ്യതകള്‍ ഉറപ്പിച്ച ശേഷമാണ് മൊഴി പകര്‍പ്പ് വാങ്ങുന്നത്. ഇതുകൂടാതെ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടേയും പകര്‍പ്പും കേന്ദ്ര ഏജന്‍സി ശേഖരിക്കുന്നുണ്ട്. രേഖകള്‍ വിശദമായി പരിശോധിച്ചതിന് ശേഷം വീണ അടക്കമുളളവര്‍ക്ക് നോട്ടീസ് അയച്ച് തുടര്‍നടപടികളിലേക്ക് നീങ്ങും.

എസ്എഫ്‌ഐഒ കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്‌റ്റേ ചെയ്തിട്ടുണ്ട്. ഇഡി കേസുകൂടി വന്നാല്‍ ഏത് നിമിഷവും മുഖ്യമന്ത്രിയുടെ മകളെ തേടി കേന്ദ്ര ഏജന്‍സി എത്താം. അല്ലെങ്കില്‍ നോട്ടീസ് നല്‍കി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top