എ.സി മൊയ്തീന്റെ ബാങ്ക് അക്കൗണ്ട് ഇ.ഡി മരവിപ്പിച്ചു
August 23, 2023 10:39 AM

മുന്‍ മന്ത്രി എ.സി മൊയ്തീൻ എംഎൽഎയുടെ ബാങ്ക് അക്കൗണ്ട് ഇ.ഡി മരവിപ്പിച്ചു. 30 ലക്ഷം രൂപ നിക്ഷേപമുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ ഏഴ് മണിയോടെ ആരംഭിച്ച പരിശോധന 22 മണിക്കൂറിന് ശേഷം ഇന്ന് പുലര്‍ച്ചെ 5.10നാണ് അവസാനിച്ചത്. ഇതിനു പിന്നാലെയാണ് 30 ലക്ഷം രൂപയുടെ എഫ്. ഡി അക്കൗണ്ട് ഇ.ഡി മരവിപ്പിച്ചത്.
ബിനാമികളെന്ന് ഇ.ഡി സംശയിക്കുന്ന മൂന്ന് പേരുടെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here