ശരീരത്തിന് വിറയൽ; ചോദ്യം ചെയ്യൽ പാതിയാക്കി എം.കെ കണ്ണനെ ഇഡി വിട്ടയച്ചു, ഇനിയും വിളിപ്പിക്കും

കൊച്ചി: എം.കെ കണ്ണന്റെ ചോദ്യം ചെയ്യൽ പാതി വഴിക്ക് നിർത്തി ഇഡി. ചോദ്യം ചെയ്യലുമായി കണ്ണൻ സഹകരിക്കുന്നില്ലെന്നും വിറയൽ ഉണ്ടെന്ന് പറഞ്ഞതായും ഇഡി വ്യക്തമാക്കി. കൃത്യമായ മറുപടിയൊന്നും ലഭിച്ചില്ല. മൊഴികളിൽ പൊരുത്തക്കേടുണ്ട്. കൂടുതൽ വിവരങ്ങൾ കിട്ടാൻ ഇനിയും വിളിപ്പിക്കുമെന്നും ഇഡി പറഞ്ഞു.

എന്നാൽ താൻ പൂർണ ആരോഗ്യവാനാണെന്നും വിറയൽ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും എം.കെ കണ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ചോദ്യം ചെയ്യൽ സൗഹാർദ്ദപരമായിരുന്നെന്നും ബാങ്ക് നിക്ഷേപങ്ങളെ കുറിച്ച് പുറത്തു പറയാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് ഇഡി എം കെ കണ്ണനെ ചോദ്യം ചെയ്യുന്നത്. ഇഡി ഓഫീസിൽ എത്തുംമുൻപ് രാവിലെ മുഖ്യമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിരുന്നു.

എം.കെ കണ്ണൻ അധ്യക്ഷനായി തുടരുന്ന തൃശൂർ ജില്ലാ സഹകരണ ബാങ്കിലാണ് കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാർ ഇടപാടുകൾ നടത്തിയിരുന്നത്. കള്ളപ്പണം കൈമാറ്റം ചെയ്തത് എം.കെ കണ്ണന്റെയും എ.സി മൊയ്‌തീന്റെയും അറിവോടെയാണെന്നാണ് ഇഡി പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top