കരുവന്നൂര്‍ കള്ളപ്പണ കേസില്‍ തൃശൂര്‍ ജില്ലാസെക്രട്ടറിയും പ്രതിയാകും; രാഷ്ട്രീയപ്രേരിതമെന്ന് സിപിഎം
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് പ്രതിയാകും. കള്ളപ്പണ ഇടാപാട് നടന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ജില്ലാസെക്രട്ടറിയെ പ്രതിയാക്കാന്‍ ഇഡി നീക്കം തുടങ്ങിയത്. പാര്‍ട്ടി ഓഫീസ് പണിയാന്‍ കള്ളപ്പണം ഉപയോഗിച്ചുവെന്നാണ് കേന്ദ്രഏജന്‍സി ആരോപിക്കുന്നത്. കുറ്റപത്രത്തില്‍ ജില്ലാസെക്രട്ടറിയുടെ പേര് കൂടി ചേര്‍ക്കാനാണ് തീരുമാനം.
കളളപ്പണം ഉപയോഗിച്ചാണ് പൊറത്തുശേരിയില്‍ പാര്‍ട്ടി ഓഫീസ് പണിയാന്‍ ഭൂമി വാങ്ങിയത്. ജില്ലാ സെക്രട്ടറിയുടെ പേരിലാണ് ഈ ഭൂമി വാങ്ങിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎം വര്‍ഗീസിനെ പ്രതിയാക്കുന്നതെന്നാണ് ഇഡി വിശദീകരണം. കള്ളപ്പണ ഇടപാട് നടന്നു എന്ന് കണ്ടെത്തിയ 29 കോടിയുടെ സ്വത്തുക്കുള്‍ ഇഡി ഇന്നലെ കണ്ടുകെട്ടിയിരുന്നു. ഇതില്‍ പൊറത്തുശേരിയിലെ ലോക്കല്‍ കമ്മറ്റി ഓഫീസും ഉള്‍പ്പെട്ടിരുന്നു. കൂടാതെ സിപിഎമ്മിന്റെ 8 ബാങ്ക് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന 65 ലക്ഷം രൂപയുടെ നിക്ഷേപവും മരവിപ്പിച്ചിട്ടുണ്ട്. ഇതോടെ സിപിഎം തന്നെ പ്രതി സ്ഥാനത്ത് വരുന്ന സ്ഥിതിയാണ്.
ഇഡി നടത്തുന്നത് രാഷ്ട്രീയപ്രേരിതമായ നീക്കമെന്നാണ് സിപിഎം പ്രതികരണം. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചു. വാര്‍ത്തകളില്‍ മാത്രമാണ് പ്രതി ചേര്‍ക്കുമെന്ന് വിവരം കണ്ടത്. നേരിട്ട് ഒരു വിവരവും കിട്ടിയിട്ടില്ലെന്ന് എം എം വര്‍ഗീസും പ്രതികരിച്ചു. ലോക്കല്‍ കമ്മറ്റി സ്ഥലം വാങ്ങുന്നത് ജില്ലാ കമ്മിറ്റിയുടെ പേരിലാണ്. എന്താണ് നടക്കുന്നത് എന്നറിയില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുകയാണെന്നും വര്‍ഗീസ് ആരോപിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here