സിനിമാ താരങ്ങൾക്ക് ഇ.ഡിയുടെ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

മുംബൈ: ബോളീവുഡ് താരങ്ങൾക്ക് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഹാസ്യനടൻ കപിൽ ശർമ്മ, നടിമാരായ ഹുമ ഖുറേഷി, ഹിന ഖാൻ, ശ്രദ്ധ കപൂർ എന്നിവര്‍ക്കാണ് ചോദ്യം ചെയ്യുന്നതിനായി ഇ.ഡി നോട്ടീസ് അയച്ചത്. മഹാദേവ് ബെറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് കപിൽ ശർമ്മ, ഹുമ ഖുറേഷി, ഹിന ഖാൻ ,ശ്രദ്ധ കപൂർ എന്നിവർക്ക് ഇ.ഡി നോട്ടീസ് അയച്ചത്.
കേസിൽ 17 ലധികം ബോളിവുഡ് താരങ്ങൾ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായിട്ടാണ് ഇ.ഡി താരങ്ങളെ വിളിപ്പിച്ചിട്ടുള്ളത്. താരങ്ങളും ആപ്പിന്റെ പ്രൊമോട്ടർമാരുമായുള്ള പണമിടപാടും ഫണ്ട് സ്വീകരണ രീതിയും വിശദമായി അന്വേഷണ ഏജൻസി പരിശോധിക്കും.
നടൻ രൺബീർ കപൂർ ഇന്ന് റായ്പൂരിലെ ഓഫീൽ ഇ.ഡിക്ക് മുമ്പാകെ ഹാജരാകേണ്ടതായിരുന്നു. എന്നാൽ താരം രണ്ടാഴ്ചത്തെ സമയം ചോദിച്ചിരിക്കുകയാണ്. മഹാദേവ് ആപ്പ് പ്രൊമോട്ടർമാരായ സൗരഭ് ചന്ദ്രക്കറും രവി ഉപ്പലും വാതുവെപ്പിൽ നിന്ന് സമ്പാദിച്ച പണം സെലിബ്രിറ്റികൾക്ക് നൽകാനായി ഉപയോഗിച്ചുവെന്നാണ് ഇ.ഡിയുടെ ആരോപണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here