എസി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ് നൽകും; സിപിഎം നേതാവിൻ്റെ പരാതിയും പോലീസ് നടപടിയും സമ്മർദ്ദതന്ത്രം; അന്വേഷണവുമായി മുന്നോട്ട് നീങ്ങാൻ ഇഡി

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനിടയിൽ മർദ്ദിച്ചുവെന്ന സിപിഎം നേതാവ് അരവിന്ദാഷൻ്റെ പരാതിയുടെ അടിസ്ഥാനത്തിലുള്ള പോലീസ് നടപടി സമ്മർദ്ദ തന്ത്രത്തിൻ്റെ ഭാഗമാണെന്ന് വിലയിരുത്തി ഇഡി. ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണവുമായി മുന്നോട്ട് നീക്കാൻ ഇഡി സംഘത്തിന് മേലുദ്യോഗസ്ഥര്‍ നിർദ്ദേശം നൽകി. സിപിഎം നേതാവിന്റെ പരാതിയിലുള്ള പോലീസ് നടപടി കാര്യമാക്കേണ്ടതില്ലെന്നാണ് നിർദ്ദേശം.

തൃശ്ശൂരിൽ വ്യാപക പരിശോധന ഇഡി നടത്തിയതും മുൻഎസി മൊയ്തീന് നോട്ടീസ് നൽകിയതുമാണ് പൊലീസ് നടപടിക്ക് പിന്നിൽ കാരണം. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീന് ഉടൻ തന്നെ വീണ്ടും നോട്ടീസ് നൽകും.

അരവിന്ദാക്ഷനെ മർദ്ദിച്ചിട്ടില്ല. ചോദ്യം ചെയ്തത് ക്യാമറക്ക് മുന്നിലാണ്. 24 സിസിടിവി ക്യാമറകൾ ഇഡി ഓഫീസിലുണ്ട്. ഈ മാസം 12 ന് ചോദ്യം ചെയ്ത് വിട്ടയച്ചയാൾ ഒരാഴ്ചയ്ക്ക് ശേഷം സെപ്തംബർ 19 ന് പരാതി നൽകിയത് സംശയാസ്പദമാണെന്നും ഇഡി ഉദ്യോഗസ്ഥർ പറയുന്നു.

വിവാദമായ നയതന്ത്ര ചാനൽ വഴി നടത്തിയ സ്വർണക്കടത്ത് കേസിലെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇഡിക്കെതിരെയുള്ള ഇപ്പോഴത്തെ പോലീസ് നടപടികൾ സമ്മർദ്ദ തന്ത്രമെന്ന വിലയിരുത്തലിലേക്ക് സംഘം എത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top