ഇഡിക്ക് മുന്നിൽ ഹാജരായി പികെ ബിജു; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗത്തിന് മുഖ്യപ്രതിയുമായി അടുത്ത ബന്ധമെന്ന് കേന്ദ്ര ഏജൻസി; ചോദ്യങ്ങൾക്ക് അറിയാവുന്ന മറുപടി നൽകുമെന്ന് ബിജു
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജുവിനെ ഇഡി ചോദ്യം ചെയ്യുന്നു. ബിജുവിന് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നാണ് ഇഡിയുടെ ആരോപണം. ഇതിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ബിജുവിനെ നോട്ടീസ് നൽകിയത്. ഇതനുസരിച്ച് ഇന്ന് രാവിലെ തന്നെ ബിജു കേന്ദ്ര ഏജൻസിക്ക് മുന്നിൽ ഹാജരായി.
ചോദ്യം ചെയ്യട്ടെ എന്നും, ചോദ്യങ്ങൾക്ക് അറിയാവുന്ന മറുപടി നൽകുമെന്നും ബിജു മാധ്യമങ്ങളോട് പ്രതികരിച്ചു. കരുവന്നൂര്‍ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച കമ്മീഷനിലെ അംഗമായിരുന്നു പികെ ബിജു. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിനും ചോദ്യം ചെയ്യലിന്ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിരുന്നു. തിരഞ്ഞെടുപ്പിന്റെ തിരക്കായതിനാൽ ഈ മാസം 26ന് ശേഷം ഹാജരാകാമെന്ന് വർഗീസ് കേന്ദ്ര ഏജൻസിയെ അറിയിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here