ഗോകുലം ഗോപാലനെ വിടാതെ ഇഡി; ഒന്നരക്കോടിയില്‍ വ്യക്തത തേടി വീണ്ടും ചോദ്യം ചെയ്യുന്നു

വ്യവസായി ഗോകുലം ഗോപാലനെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫിസില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യല്‍. ഫെമ ചട്ടങ്ങള്‍ ലംഘിച്ചെന്ന കണ്ടെത്തലിലാണ് ആവര്‍ത്തിച്ചുളള ചോദ്യം ചെയ്യല്‍. പ്രവാസികളില്‍ നിന്ന് ചിട്ടിയ്‌ക്കെന്ന പേരില്‍ 593 കോടി രൂപ അനധികൃതമായി സമാഹരിച്ചു എന്നും. പിന്നീട് ഇത് പണമായി കൈമാറിയെന്നുമാണ് ഇഡി കണ്ടത്തല്‍.

കഴിഞ്ഞ ദിവസം കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിലെ ഗോകുലം ഗ്രീപ്പിന്റെ ഓഫിസുകളില്‍ ഇഡി പരിശഓധന നടന്നിരുന്നു. ഇതില്‍ ചെന്നൈ കോടാമ്പക്കത്തെ ഓഫീസില്‍ നിന്നും ഒന്നരക്കോടി രൂപ കണ്ടെടുക്കുകയും ചെയ്തു. അന്ന് ഗോകുലം ഗോപാലനെ പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെയാണ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.

മാസങ്ങളായി ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകള്‍ നിരീക്ഷിച്ച ശേഷമാണ് ഇഡി നടപടികളിലേക്ക് കടന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top