ഗോകുലം ഗോപാലനെ ഇനിയും ചോദ്യം ചെയ്യും; 22ന് വീണ്ടും ഹാജരാകാന്‍ ഇഡി നോട്ടീസ്

ഫെമ നിയമം ലംഘിച്ചതിന്റെ പേരില്‍ വ്യവസായി ഗോകുലം ഗോപാലനെ വിടാതെ പിന്‍തുടര്‍ന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കി. ഈ മാസം 22 ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ രണ്ടുവട്ടം ചോദ്യം ചെയ്തിരുന്നു എങ്കിലും കാര്യങ്ങളില്‍ വ്യക്തത വന്നില്ലെന്നാണ് ഇഡി നിലപാട്.

ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്, ചെന്നൈ ഓഫിസുകളില്‍ നടന്ന റെയ്ഡിന്റെ സമയത്ത് തന്നെ ഗോകുലം ഗോപാലനെ ചോദ്യം ചെയ്തിരുന്നു. ഇത് 14 മണിക്കൂറോളം നീണ്ടിരുന്നു. ഇന്നലെ കൊച്ചിയിലെ ഇഡി ഓഫീസിലും ചോദ്യം ചെയ്തിരുന്നു. ഇത് 6 മണിക്കൂറോളം നീണ്ടു. ഇതിനു പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടിസ് നല്‍കിയത്.

ഫെമ നിയമം ലംഘിച്ച് പ്രവാസികളില്‍ നിന്നടക്കം പണം സ്വീകരിച്ചെന്ന ആരോപണമാണ് ഗോകുലം ഗ്രൂപ്പിനെതിരെ ഇഡി ഉന്നയിക്കുന്നത്. ഇത് തെളിയിക്കുന്നതിനുളള രേഖകള്‍ ലഭിച്ചതായി ഇഡി അവകാശപ്പെട്ടിരുന്നു. കൂടാതെ ഒന്നരക്കോടി രൂപയും ചെന്നൈ ഓഫീസില്‍ നിന്ന് ലഭിച്ചിരുന്നു. പ്രവാസികളില്‍നിന്നും 371.80 കോടി രൂപയും 220.74 കോടി രൂപയുടെ ചെക്കും സ്വീകരിച്ചിട്ടുണ്ടെന്നും കണ്ടെത്തി. രണ്ടുവട്ടം ചോദ്യം ചെയ്തിട്ടും ഇതില്‍ വ്യക്തത വരുത്താന്‍ ഗോകുലം ഗോപാലാന് കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തലിലാണ് വീണ്ടും ചോദ്യം ചെയ്യല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top