സിപിഎമ്മിനെ ഞെട്ടിച്ച് ഇഡി; പാര്‍ട്ടിയുടെ അഞ്ച് രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി; അക്കൗണ്ടുകള്‍ തുറന്നത് നിയമ വിരുദ്ധമായി

ഡല്‍ഹി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടററ്റിന്റെ നിര്‍ണ്ണായ നീക്കത്തില്‍ ഞെട്ടി സിപിഎം. പാര്‍ട്ടിയുടെ രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങള്‍ കേന്ദ്രഏജന്‍സി തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. അഞ്ച് അക്കൗണ്ടുകളുടെ വിവരങ്ങളാണ് കൈമാറിയിരിക്കുന്നത്. നിലവിലുള്ള സഹകരണ ബാങ്ക് നിയമങ്ങള്‍ ലംഘിച്ചാണ് അക്കൗണ്ടുകള്‍ തുറന്നിരിക്കുന്നതെന്നാണ് ഇഡി കണ്ടെത്തല്‍.

പാര്‍ട്ടി ഓഫിസിന് ഭൂമി വാങ്ങാനും,പാര്‍ട്ടി ഫണ്ട്, ലെവി എന്നിവ കൈകാര്യം ചെയ്യാനുമാണ് അക്കൗണ്ടുകള്‍ തുറന്നതെന്നാണ് ഇഡി റിപ്പോര്‍ട്ടിലുളളത്. കൂടുതല്‍ പണം കൈമാറ്റം ചെയ്ത അക്കൗണ്ടുകലുടെ വിവരങ്ങളാണ് ഇഡി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുകൂടാതെ 17 ഏര്യാ കമ്മറ്റികളുടെ പേരില്‍ വിവിധ ബാങ്കുകളിലും സഹകരണ ബാങ്കുകളിലുമായി 25 അക്കൗണ്ടുകളുണ്ടെന്നും ഇഡി ആരോപിക്കുന്നുണ്ട്.

കരുവന്നൂര്‍ ബാങ്കില്‍ നടന്ന വായ്പ തട്ടിപ്പിലൂടെ ലഭിച്ച കോടികള്‍ സിപിഎം അക്കൗണ്ടുകള്‍ വഴി കൈമാറ്റം ചെയ്തതായും ഇഡി ആരോപിക്കുന്നുണ്ട്. സിപിഎം ജില്ലാ നേതാക്കളുടെ നിര്‍ദ്ദേശമനുസരിച്ച് പാവപ്പെട്ടവരുടെ പേരില്‍ അവരറിയാതെ വായ്പകള്‍ അനുവദിച്ച് സാമ്പത്തിക തിരിമറി നടത്തിയതായും എ.സി.മൊയ്തീന്റെ ഇടപെടല്‍ ഇതിലുണ്ടായെന്നുമാണ് ഇഡിയുടെ ആരോപണം.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നതാണ് ഇഡി നടപടി. ഈ വിഷയത്തില്‍ തുടരന്വേഷണം ഉണ്ടായാല്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളടക്കം പ്രതി സ്ഥാനത്ത് വരാനാണ് സാധ്യത.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top