രാഹുലും സോണിയയും പ്രതികളായ കേസില്‍ ഇഡി നടപടി; 752 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി. അസോസിയേറ്റ് ജേര്‍ണലിന്റേയും യങ്ങ് ഇന്ത്യന്റേയും സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയും പ്രതികളായ കേസിലാണ് ഇഡിയുടെ നടപടി. അസോസിയേറ്റ് ജേര്‍ണലിന്റെ ന്യൂഡല്‍ഹി, മുബൈ, ലഖ്‌നൗ എന്നിവിടങ്ങളിലുള്ള 661.69 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. മുംബൈയിലേയും ഡല്‍ഹിയിലേയും നാഷണല്‍ ഹെറാള്‍ഡ് ഹൗസുകള്‍ ലഖ്‌നോവിലെ നെഹ്‌റു ഭവന്‍ എന്നിവയാണ് കണ്ടുകെട്ടിയത്. യങ്ങ് ഇന്ത്യന്‍ അസോസിയേറ്റ് ജേര്‍ണലിന്റെ ഷെയറില്‍ നിക്ഷേപിച്ചിരുന്ന 90.21 കോടിയുടെ നിക്ഷേപവും കണ്ടുകെട്ടിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടിയെടുത്തിരിക്കുന്നത്.

കേസില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുടെ മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ അസോസിയേറ്റ് ജേര്‍ണലിന്റെ കോടികളുടെ സ്വത്ത് യങ്ങ് ഇന്ത്യന്‍ എന്ന കമ്പനി രൂപീകരിച്ച് തട്ടിയെടുത്തുവെന്നാണ് കേസ്. 2000 കോടിരൂപയോളം വരുന്ന സ്വത്ത് തുച്ഛമായ വിലക്ക് സോണിയയും രാഹുലും ചേര്‍ന്ന് സ്വന്തമാക്കിയെന്ന് ബെജിപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് കേസ് നിലവില്‍ വന്നത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top