സുരേഷ് ഗോപിയെ ജയിപ്പിക്കാൻ ഇഡി രംഗത്തെന്നു എം.വി ഗോവിന്ദൻ; കോടിയേരിക്കെതിരേ കേസെടുത്താലും അൽഭുതപ്പെടാനില്ലെന്നു എംവി ജയരാജൻ
കണ്ണൂർ: തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് രംഗത്ത് എത്തിയിരിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ആസൂത്രിതമായി തിരക്കഥ രചിച്ചതായും പി.ആർ അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ വന്നെന്ന് പറഞ്ഞെന്ന് തെറ്റാണെന്നും 91 വയസുള്ള സ്ത്രീക്കെതിര അപവാദം പ്രചരിപ്പിച്ചതായും ഗോവിന്ദൻ പറഞ്ഞു.
ഇഡിക്കെവിടുന്നാണ് ശാരീരികമായി കടന്നാക്രമണം നടത്താൻ അധികാരമുള്ളത്. അത്തരമൊരു നിലപാട് സ്വീകരിക്കാൻ ആര് അധികാരം നൽകി. ശാസ്ത്രീയമായി അന്വേഷിക്കുകയാണ് വേണ്ടത് – അദ്ദേഹം പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാർഷിക വേദിയിൽ മകൻ ബിനീഷിനെതിരെ എടുത്ത കേസ് മുതൽ ചൂണ്ടിക്കാട്ടിയായിരുന്നു ഇഡി യ്ക്കെതിരെ എം വി ജയരാജൻ രംഗത്ത് എത്തിയത്. കമ്മ്യൂണിസ്റ്റ് വേട്ടയുടെ ഭാഗമായി കോടിയേരി ബാലകൃഷ്ണനു എതിരെ ഇഡി കേസ് എടുത്താലും അത്ഭുതപ്പെടാനില്ലെന്ന് ജയരാജൻ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here