കരുവന്നൂരില്‍ 90 കോടിയുടെ കള്ളപ്പണ ഇടപാട്, 55 പ്രതികള്‍; ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ച് ഇഡി

കൊച്ചി : കരുവന്നന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ 13000 പേജുള്ള ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ച് ഇഡി. ബാങ്കില്‍ 90 കോടിയുടെ കളളപ്പണ ഇടപാടാണ് നടന്നതെന്ന് കലൂര്‍ പിഎംഎല്‍എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇഡി പറയുന്നു. 55 പ്രതികളാണ് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 50 വ്യക്തികളും 5 സ്ഥാപനങ്ങളുമാണ് പ്രതിപട്ടികയിലുള്ളത്. എ കെ ബിജോയ് ആണ് കേസിലെ ഒന്നാം പ്രതി. ബിജോയുടെ ഉടസ്ഥതയിലുള്ള 3 കമ്പനികളും മറ്റൊരു പ്രതിയായ പിപി കിരണിന്റെ ഉടമസ്ഥതയിലുള്ള 2 കമ്പനികളുമാണ് കുറ്റപത്രത്തില്‍ ഇഡി വ്യക്തമാക്കിയിട്ടുള്ള 5 കമ്പനികള്‍. സിപിഎം നേതാവ് അരവിന്ദാക്ഷന്‍ കേസിലെ പതിനാലാം പ്രതിയാണ്.

ഇഡി അറസ്റ്റ് ചെയ്ത ബിജോയ്,സതീഷ്,ജില്‍സ്,കിരണ്‍,അരവിന്ദാക്ഷന്‍ എന്നിവരെ മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തത്. അതിനു ശേഷമാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. തട്ടിപ്പ് നടന്ന് സമയത്ത് ബാങ്കിന്റെ ഭരണസമിതിയിലുണ്ടായിരുന്നവര്‍ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അറസ്റ്ര് ചെയ്തവര്‍ എന്നിവരാണ് മറ്റ് പ്രതികള്‍.എ.സി.മൊയ്തീന്‍,എ.കെ.കണ്ണന്‍ എന്നീ സിപിഎം നേതാക്കളെ ചോദ്യം ചെയ്യുന്നതടക്കമുള്ള തുടര്‍ നടപടികളിലേക്ക് ഇഡി ഇനി കടന്നേക്കും.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കേരള പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം നടക്കുന്നത്. കേസ് അന്വേഷണത്തിനിടെ ഇതുവരെയായി 87.75 കോടിയുടെ സ്വത്ത് ആണ് ഇഡി കണ്ടുകെട്ടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top