കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മൊയ്‌തീനെ ഈ മാസം 31ന് ഇ ഡി ചോദ്യം ചെയ്യും

കൊച്ചി: കരുവന്നൂർ ബാങ്ക് ക്രമക്കേട് അന്വേഷണവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എ സി മൊയ്‌തീന് ഇ ഡി നോട്ടീസ് അയച്ചു. ഈ മാസം 31 ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബിനാമി വായ്‌പ ഇടപാട് അടക്കമുള്ളവയിലാണ് ചോദ്യം ചെയ്യൽ. ബിനാമി ഇടപാടുക്കാർക്കും ഇ ഡി നോട്ടീസ് അയച്ചിട്ടുണ്ട്.
കരുവന്നൂർ ബാങ്ക് ക്രമക്കേട് അന്വേഷണവുമായി ബന്ധപ്പെട്ട് എ സി മൊയ്തീൻ്റെ വീട്ടിൽ അടക്കം നടത്തിയ റെയ്ഡുകളിൽ 15 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെൻ്റ് കണ്ടുകെട്ടിയിരുന്നു. അദ്ദേഹത്തിന്റെ 28 ലക്ഷത്തിൻ്റെ ബാങ്ക് നിക്ഷേപം മരവിപ്പിച്ചിരുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച കേരളത്തിൽ അഞ്ച് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ 350 കോടിയുടെ ബാങ്ക് ക്രമക്കേടിൽ ഗുണഭോക്താക്കളും ബിനാമികളും ആയവരുടെ സ്വത്തുവകകളുടെ പരിശോധനയാണ് നടന്നത്. 150 കോടി മൂല്യം വരുന്ന 36 വസ്തുവകകൾ കണ്ടുകെട്ടി. ബാങ്ക് അക്കൗണ്ട് എ സി മൊയ്തീൻ്റെ തന്നെ ആണെന്നാണ് സൂചന. കണക്കിൽപെടാത്തത് എന്ന് പ്രാഥമികമായി തിരിച്ചറിഞ്ഞവയുടെ മേലാണ് ആദ്യ ഘട്ടമായി ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
പ്രാദേശിക സിപിഎം നേതാക്കൾ പ്രതികളായ സഹകരണ ബാങ്ക് ക്രമക്കേട് കേസിൽ റെയ്ഡിൽ കണ്ടെടുത്ത രേഖകളുടെ വിശദ പരിശോധന നടക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here