കണ്ടല ബാങ്കിലും ഇഡി; സഹകരണ രജിസ്ട്രാര്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ വൻ ക്രമക്കേട് കണ്ടെത്തിയ കണ്ടല സഹകരണ ബാങ്കിലും അന്വേഷണവുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് സഹകരണ ജോയിന്‍ രജിസ്ട്രാര്‍ ഇഡിക്ക് കൈമാറി.

കഴിഞ്ഞ ദിവസം സഹകരണസംഘം ജോയിന്‍ രജിസ്ട്രാറിനോട് അന്വേഷണ റിപ്പോര്‍ട്ടുകള്‍ തേടിയിരുന്നു. കണ്ടല സഹകരണ ബാങ്ക് ക്രമക്കേട് ഉള്‍പ്പെടെ അന്വേഷണ പരിധിയില്‍ കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് ഇഡി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. തുടർന്ന് രജിസ്ട്രാര്‍ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കുകയും ചെയ്തു.

101 കോടി രൂപയുടെ ക്രമക്കേടാണ് സഹകരണ വകുപ്പ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്. സിപിഐ നേതാവായ എന്‍ ഭാസുരാംഗനായിരുന്നു 25 കൊല്ലത്തിലേറെ ബാങ്കിന്റെ പ്രസിഡന്റ്. ക്രമക്കേട് നടന്നിട്ടും സഹകരണ വകുപ്പ് പോലീസിൽ പരാതി നല്‍കിയിരുന്നില്ല. പിന്നീട് നിക്ഷേപകരുടെ പരാതികളെ തുടര്‍ന്ന് ഭാസുരാംഗനെതിരെ 65 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യാൻ പോലീസ് നിർബന്ധിതരാവുകയായിരുന്നു. ഭാസുരാംഗനെതിരെ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടും ഇയാൾ ഇപ്പോഴും മിൽമയുടെ അഡ്മിനിസ്ട്രേറ്ററായി തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top