വിദ്യാഭ്യാസ വായ്പയെടുത്ത് വിദേശത്തേക്ക് പോകുന്നവരില്‍ മുന്നില്‍ മലയാളികള്‍; കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കുമെന്നത് സര്‍ക്കാരിന്റെ സ്വപ്നംമാത്രം; ബാങ്കുകളുടെ വായ്പാ കണക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം: കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കുമെന്ന അവകാശവാദങ്ങള്‍ സര്‍ക്കാര്‍ തള്ളി മറിക്കുന്നതിനിടയില്‍ രാജ്യത്ത് മികച്ച വിദ്യാഭ്യാസത്തിനായി വായ്പ എടുക്കുന്നതില്‍ സംസ്ഥാനത്തിന് ഒന്നാം സ്ഥാനം. വായ്പാ തുകയില്‍ ഭുരിഭാഗവും വിദേശ വിദ്യാഭ്യാസത്തിനായിട്ടാണ് ചിലവഴിക്കുന്നതായാണ് പൊതുമേഖലാ ബാങ്കുകളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെ 32,960 കോടി രൂപയാണ് പൊതു മേഖലാ ബാങ്കുകളില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ വായ്പയായി അനുവദിച്ചത്. കേരളത്തില്‍ മാത്രം 4,544 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്. മൊത്തം വായ്പയുടെ 13.8% വാങ്ങിയത് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളാണ്.
2020- 2021 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് കേവലം 1,610 കോടി രൂപയാണ് വിദ്യാഭ്യാസ വായ്പയായി നല്‍കിയത്. 2022- 23 ല്‍ 5,218 കോടിയായി വര്‍ദ്ധിച്ചു. വിദേശത്തേക്ക് പോയ വിദ്യാര്‍ത്ഥികളെ തിരിച്ചു കൊണ്ടുവരാന്‍ നടപടി എടുക്കുമെന്ന് മുഖ്യമന്തി അവകാശപ്പെടുമ്പോഴാണ് വിദേശത്തേക്ക് പോകാന്‍ ലോണെടുക്കുന്നവരുടെ എണ്ണത്തിലെ ഭീമമായ വര്‍ദ്ധന.
2023-ലെ സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം 2,84,780 വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് മാസംവരെ വായ്പ അനുവദിച്ചിട്ടുണ്ട്. ഇതില്‍ സ്വദേശത്തും വിദേശത്തും പഠിക്കുന്നവരും ഉള്‍പ്പെടുന്നുണ്ട്. ഇക്കാലയളവില്‍ 12,897.19 കോടിരൂപയാണ് അനുവദിച്ചത്.
എന്‍ജിനിയറിങ് തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം സമീപകാലത്ത് കുത്തനെ കുറഞ്ഞു. ഇതാണ് വായ്പയെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും കുറവു വരാന്‍ കാരണമെന്നാണ് സാമ്പത്തിക സര്‍വേയില്‍ പറയുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here