തൃശ്ശൂരിൽ എട്ടുവയസുകാരൻ മാലിന്യകുഴിയിൽ വീണു മരിച്ചു

തൃശ്ശൂർ: എട്ടുവയസുക്കാരൻ മാലിന്യകുഴിയിൽ വീണു മരിച്ചു. തൃശ്ശൂർ കൊട്ടേക്കാട് കുന്നത്തുപീടികയിൽ കുറുവീട്ടിൽ റിജോ ജോണിയുടെ മകൻ ജോൺ പോളിനെയാണ് വീടിനടുത്തുള്ള സ്വകാര്യ കമ്പനിയുടെ മാലിന്യ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവാഴ്ച നാലുമണിയോടെ സൈക്കിളുമായി കുട്ടിയെ കാണാതായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ റീഗൽ പ്ലാസ്റ്റിക്സ് എന്ന കമ്പനിയുടെ മാലിന്യ കുഴിയിൽ നിന്ന് രാത്രി കണ്ടെത്തിയത്. തൃശ്ശൂർ ദയാ ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു.
തൃശ്ശൂർ സെന്റ് മേരീസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.

തുറസ്സായ സ്ഥലത്ത് തുറന്നു കിടക്കുന്ന ആഴത്തിലുള്ള മാലിന്യ കുഴിയിലേക്ക് സൈക്കിൾ മറിഞ്ഞു അപകടം ഉണ്ടായെന്നാണ് പോലീസ് അറിയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top