മദ്യംനൽകി എട്ടു വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

കാസർഗോഡ്: ചിറ്റാരിക്കലിൽ എട്ടു വയസുകാരിക്ക് രണ്ടാനച്ഛൻ്റെ പീഡനം. മദ്യം നൽകി മയക്കി രണ്ടാനച്ഛനും ഇയാളുടെ സഹോദരനും കുട്ടിയെ പീഡിപ്പിച്ചു. രണ്ടുപേരെയും ചിറ്റാരിക്കൽ പോലീസ് അറസ്റ് ചെയ്തു.

രണ്ടു വർഷത്തോളമായി രണ്ടാനച്ഛൻ പീഡിപ്പിക്കുന്നതായി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കുട്ടിയെ അവശനിലയിൽ കണ്ട അയൽവാസി ചോദിച്ചതോടെയാണ് പീഡന വിവരം പുറത്ത് വരുന്നത്. കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റി ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.

സ്വന്തം അച്ഛനെ കൊന്ന കേസിൽ അറസ്റ്റിലായ ആളാണ് ഇതിലെ പ്രതിയെന്ന് ചിറ്റാരിക്കൽ പോലീസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top