സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വീണ്ടും കോളടിച്ചു!! എട്ടാം ശമ്പള കമ്മിഷൻ രൂപീകരിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷൻകാരുടെ അലവൻസുകളും പരിഷ്കരിക്കുന്നതിന് എട്ടാം ശമ്പള കമ്മിഷൻ രൂപീകരിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.
കമ്മിഷൻ അധ്യക്ഷനെയും രണ്ട് അംഗങ്ങളെയും ഉടൻ നിയമിക്കുമെന്ന് മന്ത്രി അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായും കൂടിയാലോചനകൾ നടത്തിയ ശേഷമായിരിക്കും കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുകയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
49 ലക്ഷത്തിലധികം കേന്ദ്ര സർക്കാർ ജീവനക്കാരും 65 ലക്ഷത്തോളം പെൻഷൻകാരുമാണ് നിലവിലുള്ളത്.
#WATCH | Delhi: Union Minister Ashwini Vaishnaw says, "Prime Minister has approved the 8th Central Pay Commission for all employees of Central Government…" pic.twitter.com/lrVUD25hFu
— ANI (@ANI) January 16, 2025
ഏഴാം ശമ്പള കമ്മീഷൻ്റെ കാലാവധി 2026ലാണ് അവസാനിക്കുന്നത്. എഴാം കമ്മിഷൻ്റെ ശുപാർശ പ്രകാരമാണ് കേന്ദ്ര ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18000 രൂപയാക്കിയത്. മുമ്പ് ഇത് 7,000 രൂപയായിരുന്നു. കുറഞ്ഞ പെൻഷൻ 3,500 രൂപയിൽ നിന്ന് 9,000 രൂപയായി ഉയർത്തി. ഏഴാം കമ്മിഷൻ ശുപാർശ പ്രകാരം പരമാവധി ശമ്പളം 2,50,000 രൂപയും പരമാവധി പെൻഷൻ 1,25,000 രൂപയുമാക്കിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here