ഡല്‍ഹിയിലെ എട്ട് സ്വകാര്യ സ്കൂളുകളില്‍ ബോംബ്‌ ഭീഷണി; വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു; പരിശോധന നടത്തി ബോംബ് സ്ക്വാഡ്

ഡല്‍ഹി: രാജ്യതലസ്ഥാനത്തും പരിസരപ്രദേശങ്ങളിലുമായി എട്ടിലധികം സ്കൂളുകളില്‍ ബോംബ്‌ ഭീഷണി. മയൂര്‍ വിഹാര്‍, ദ്വാരക, നോയിഡ തുടങ്ങിയ സ്കൂളുകളിലാണ് ബോംബ്‌ ഭീഷണി നേരിട്ടത്. ദ്വാരകയിലെ ഡല്‍ഹി പബ്ലിക് സ്കൂൾ, ചാണക്യപുരി സംസ്കൃത സ്കൂൾ, മയൂർ വിഹാറിലെ മദർ മേരി സ്കൂൾ, എന്നിവിടങ്ങളില്‍ ഇമെയില്‍ വഴി ബോംബ്‌ ഭീഷണി നേരിട്ടു. സംഭവത്തെ തുടര്‍ന്ന് സ്കൂളുകള്‍ ഒഴിപ്പിച്ച് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ബോംബ് ഡിറ്റക്ഷൻ, ബോംബ് ഡിസ്പോസൽ ടീമുകൾ പരിശോധന നടത്തിവരികയാണ്.

പുലര്‍ച്ചെ നാല് മണിയോടെയാണ് സ്കൂളുകളില്‍ ഇ-മെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂളില്‍ ബോംബ്‌ സ്ഥാപിച്ചിട്ടുണ്ടെന്നാണ് സന്ദേശത്തില്‍ പറയുന്നത്. പ്രമുഖ സ്കൂളുകളില്‍ ഭീഷണി ലഭിച്ചതിനാല്‍ ഒരു കേന്ദ്രത്തില്‍ നിന്നുള്ള ആസൂത്രിത നീക്കമെന്ന് പോലീസ് സംശയിക്കുന്നു. രാവിലെ 7 മണിക്കാണ് ഡല്‍ഹിയിലെ സ്കൂളുകളില്‍ ക്ലാസ് ആരംഭിക്കുന്നത്. സ്കൂളില്‍ എത്തിയ കുട്ടികളെ തിരിച്ചുവിടുകയായിരുന്നു. പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.

രണ്ട് മാസം മുന്‍പ് ആർകെപുരത്തെ ഡല്‍ഹി പബ്ലിക്‌ സ്കൂളിലും സമാനമായ ഭീഷണി സന്ദേശം എത്തിയിരുന്നു. അന്നും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top