യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാനായി ഇ.ജെ. അഗസതി; മുതിര്‍ന്ന നേതാവിനെ കൊണ്ടുവന്നത് സജി മഞ്ഞകടമ്പില്‍ അനുനയത്തിന് വഴങ്ങാതെ വന്നതോടെ

കോട്ടയം : മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് ഇ.ജെ. അഗസ്തി കോട്ടയം യുഡിഎഫ് ചെയര്‍മാനായി ചുമതലയേറ്റു. അഗസ്തിയെ ചെര്‍മാനാക്കണമെന്ന് പി.ജെ. ജോസഫ് നിര്‍ദേശിക്കുകയായിരുന്നു. ഇത് മുന്നണി നേതൃത്വം അംഗീകരിച്ചു. രാജിവെച്ച സജി മഞ്ഞക്കടമ്പിലിനെ തിരിച്ചു കൊണ്ടുവരാനുള്ള നീക്കളെല്ലാം പാളിയതോടെയാണ് പുതിയ ചെയര്‍മാനെ കൊണ്ടുവന്ന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. 25 വര്‍ഷം കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റായിരുന്ന അഗസ്തി പിന്നീട് ജോസഫ് ഗ്രൂപ്പിലേക്ക് മാറുകയായിരുന്നു. നേരത്തെ യുഡിഎഫ് ജില്ലാ ചെയര്‍മാനുമായിരുന്നു.

സജി മഞ്ഞകടമ്പലിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസും പി.ജെ.ജോസഫും നടത്തിയ നീക്കങ്ങളൊന്നും ഫലം കണ്ടില്ല. മോന്‍സ് ജോസഫിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സജി. ഇതോടെയാണ് ചര്‍ച്ചകളെല്ലാം വഴിമുട്ടിയത്. പി.ജെ ജോസഫിനോട് ഫോണില്‍ പോലും സംസാരിക്കാന്‍ സജി തയാറായില്ലെന്നാണ് വിവരം. ഇതോടെയാണ് ഇനി ഒത്തുതീര്‍പ്പ് വേണ്ടെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ് എത്തിയത്. പുതിയ ചെയര്‍മാന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് യുഡിഎഫ് പ്രചരണ പരിപാടികളുടെ പുരോഗതിയും വിലയിരുത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top