ക്ഷേത്രത്തിലെ വാളെടുത്ത് സഹോദരനെ വെട്ടി; ലഹരിയിലെന്ന് നിഗമനം

ജേഷ്ഠനെ ലഹരിവിമോചന കേന്ദ്രത്തിലയച്ച് ചികിത്സിക്കാൻ ശ്രമിച്ച അനുജന് അതേ സഹോദരൻ്റെ കൈകൊണ്ട് വെട്ടേറ്റു. കോഴിക്കോട് താമരശേരിയിലാണ് ലഹരി വീണ്ടും കൊടിയ അതിക്രമത്തിന് കളമൊരുക്കിയത്. താമരശേരിക്ക് ചമൽ അംബേദ്കർ കോളനിയിൽ താമസിക്കുന്ന അഭിനന്ദിനെ(23) സഹോദരൻ അർജുനാണ് വെട്ടിയത്.
വൈകീട്ട് അഞ്ചരയോടെ അർജുൻ ക്ഷേത്രത്തിൽ നിന്ന് വാളുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അനുജനെ ആക്രമിച്ചത്. രണ്ടുപേരും ഒരു വീട്ടിലാണ് താമസം. അഭിനന്ദിൻ്റെ തലയിൽ ആറ് സ്റ്റിച്ചുകളുണ്ട് എങ്കിലും ആരോഗ്യനില തൃപ്തികരമാണ്.
അതേസമയം ക്ഷേത്രത്തിലെ വാളെടുത്ത് കൊണ്ടുപോയതിന് ക്ഷേത്രകമ്മറ്റി താമരശേരി പൊലീസിൽ പരാതി നൽകി. ആചാരത്തിൻ്റെ ഭാഗമായി ശൂലവും വാളും പതിവായി ഗുരുതി തറയിൽ വയ്ക്കാറുണ്ട്. എന്നാലിത് ഇങ്ങനെ ആരെങ്കിലും എടുത്ത് കൊണ്ടുപോയി ദുരുപയോഗം ചെയ്യുന്നത് ആദ്യമാണെന്ന് ക്ഷേത്രകമ്മറ്റി പറയുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here