എൽദോസ് കുന്നപ്പള്ളിയുടെ കണ്ണടക്ക് 35000, മന്ത്രി ബിന്ദുവിനെ കടത്തിവെട്ടി യുഡിഎഫ് എംഎൽഎമാർ
തിരുവനന്തപുരം: മന്ത്രി ആര്‍.ബിന്ദു സര്‍ക്കാര്‍ ചിലവില്‍ വാങ്ങിയ കണ്ണടയുടെ വിലയെച്ചൊല്ലി ആരോപണം കൊഴുക്കുമ്പോള്‍ യുഡിഎഫ് എംഎല്‍എമാരുടെ കണ്ണട വിലനിലവാരം പുറത്ത് വിട്ട് ഇടത് നേതാക്കള്‍. കണ്ണട വാങ്ങിയ വകയില്‍ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ 35842 രൂപ സര്‍ക്കാരില്‍ നിന്നും കൈപ്പറ്റിയതിന്റെ രേഖ പുറത്തായി. മന്ത്രി ബിന്ദു വൈകീട്ട് ഈ കാര്യം മാധ്യമങ്ങളോട് പറഞ്ഞെങ്കിലും കേരള കോണ്‍ഗ്രസ് (എം) കര്‍ഷക യൂണിയന്‍ നേതാവ് എ.എച്ച്. ഹാഫിസാണ് രേഖ സഹിതം ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടത്.
കണ്ണടയുടെ പേരില്‍ മറ്റ് യുഡിഎഫ് എംഎല്‍എമാര്‍ സര്‍ക്കാരില്‍ നിന്നും എഴുതിയെടുത്ത തുകയുടെ കണക്കും ഹാഫിസിന്റെ പോസ്റ്റിലുണ്ട്. മാത്യു കുഴല്‍നാടന്‍ 27700, പി.ഉബൈദുള്ള 25950, മഞ്ഞളാംകുഴി അലി 29400, സണ്ണി ജോസഫ് 23500 , ആബിദ് ഹുസ്സൈൻ തങ്ങൾ 26800 , ടി ജെ വിനോദ് 31600 എന്നിങ്ങനെ മന്ത്രി ബിന്ദുവിന്റെതിന് സമാനമായ തുകകള്‍ പലരും കൈപ്പറ്റിയെന്നാണ് ആരോപണം.
എൽദോസ് കുന്നപ്പള്ളിയുടെ കണ്ണട വിലയുടെ രേഖ പോസ്റ്റിലുണ്ട്. മറ്റുള്ളവരുടെ തുക താന്‍ പറയുന്നതില്‍ തെറ്റുണ്ടെങ്കില്‍ കേസ് കൊടുക്കാന്‍ ഹാഫിസ് വെല്ലുവിളിക്കുന്നു. മാത്യു കുഴല്‍നാടന്‍ വാദിച്ച് കൊള്ളുമെന്ന പരിഹാസവും പോസ്റ്റിലുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here