തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഛത്തീസ്ഗഡിൽ രണ്ട് ഘട്ടം

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബർ 7 മുതൽ 30 വരെയാണ് തിരഞ്ഞെടുപ്പ്. ഛത്തീസ്ഗഡിൽ രണ്ട് ഘട്ടമായും മറ്റിടങ്ങളിൽ ഒറ്റ ഘട്ടമായിട്ടുമാണ് തിരഞ്ഞെടുപ്പ്. മിസോറാമിൽ നവംബർ ഏഴിനാണ് തിരഞ്ഞെടുപ്പ്. ഛത്തീസ്ഗഡിൽ ആദ്യഘട്ടം നവംബർ ഏഴിനും രണ്ടാം ഘട്ടം നവംബർ 17നും നടക്കും.

ഛത്തീസ്ഗഡിലെ രണ്ടാംഘട്ടത്തിനൊപ്പമാകും (നവംബർ 17) മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് . രാജസ്ഥാനിൽ ഒറ്റഘട്ടമായി നവംബർ 23ന് നടക്കും. ഏറ്റവും ഒടുവിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് തെലങ്കാനയിലാണ്. നവംബർ 30നാണ് ഇവിടെ വോട്ടെടുപ്പ്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന വാർത്താസമ്മേളനത്തിലാണ് തീയതികൾ പ്രഖ്യാപിച്ചത്.

അഞ്ച് സംസ്ഥാനങ്ങളിലുമായി 16 കോടി വോട്ടർമാരുണുള്ളത്. ഇത് രാജ്യത്തെ മൊത്തം വോട്ടർമാരുടെ ഏകദേശം 1/6 ശതമാനമാണ്. തെലങ്കാന, രാജസ്ഥാൻ, ചത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ 2024 ജനുവരിയിലാണ് നിയമസഭയുടെ കാലാവധി കഴിയുക. മിസോറാമിൽ ഡിസംബർ 17ന് കാലാവധി പൂർത്തിയാകും.

മിസോറാമിൽ 40, തെലങ്കാനയിൽ 119, രാജസ്ഥാനിൽ 200, മധ്യപ്രദേശിൽ 230, ഛത്തീസ്ഗഡിൽ 90 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തെലങ്കാന, രാജസ്ഥാൻ, ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ 2024 ജനുവരിയിലാണ് നിയമസഭയുടെ കാലാവധി കഴിയുക. മിസോറാമിൽ ഡിസംബർ 17നുമാണ് കാലാവധി പൂർത്തിയാകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top