കേരളം നാളെ ബൂത്തിലേക്ക്; തിരുവനന്തപുരം, തൃശൂര്‍ അടക്കം നാല് ജില്ലകളില്‍ നിരോധനാജ്ഞ; നിശബ്ദ പ്രചാരണങ്ങൾക്ക് വിലക്കില്ല
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനായി കേരളം നാളെ ബൂത്തിലേക്ക് നീങ്ങവേ നാല് ജില്ലകളിൽ നിരോധനാജ്ഞ. തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലാണ് നിരോധനാജ്ഞ. 27 ന് രാവിലെ ആറ് വരെയാണ് നിരോധനാജ്ഞ.
മൂന്നിൽ കൂടുതൽ പേർ കൂട്ടം കൂടുന്നതിനും പൊതുയോഗങ്ങളോ പ്രകടനങ്ങളോ നടത്തുന്നതിനും ഈ ജില്ലകളിൽ വിലക്കുണ്ട്.
അതേസമയം സ്ഥാനാർഥികളുടെ നിശബ്ദ പ്രചാരണങ്ങൾക്ക് വിലക്കില്ലെന്നും സംഘർഷാവസ്ഥ മുന്നിൽ കണ്ടാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും ജില്ലാ കളക്ടർമാർ അറിയിച്ചു.
ജില്ലയിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരും പ്രചാരകരും ജില്ലവിട്ടു പോകാൻ ആലപ്പുഴ കളക്ടർ നിർദേശം നൽകി. അനധികൃതമായി ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതിനും വിലക്കുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here