കേജ്‌രിവാളിൻ്റെ വിധിയെഴുത്ത് ഫെബ്രുവരി അഞ്ചിന്; ഡല്‍ഹി തിരഞ്ഞെടുപ്പ് ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ നിര്‍ണായകം

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയ്യതി പ്രഖ്യാപിച്ചു. അടുത്ത മാസം അഞ്ചിന് ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി എട്ടിനാണ് ഫലപ്രഖ്യാപനം. 70 സീറ്റുകളാണ് ഡൽഹിയിൽ ഉള്ളത്. നിലവിൽ 62 സീറ്റുകളുമായി മൃഗീയ ഭൂരിപക്ഷത്തിലാണ് ആം ആദ്മി പാർട്ടി ഡൽഹി ഭരിക്കുന്നത്. ബിജെപിക്ക് എട്ടും സീറ്റുണ്ട്. ഒരു കാലത്ത് ഡൽഹി ഭരിച്ചിരുന്ന കോൺഗ്രസിന് കഴിഞ്ഞ തവണ അക്കൗണ്ട് തുറക്കാനായില്ല.


ഇക്കുറി ഡൽഹിയിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും -എഎപി സഖ്യമാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ ഒരു സീറ്റും നേടാനായില്ല. ആകെയുള്ള ഏഴ് സീറ്റും ബിജെപി തൂത്തുവാരുകയായിരുന്നു. ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിനെ ആം ആദ്മിയും ബിജെപിയും കോണ്‍ഗ്രസും അഭിമാന പോരാട്ടമായാണ് കാണുന്നത്. എല്ലാ മണ്ഡലങ്ങളിലും എഎപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു.

കോൺഗ്രസും ബിജെപിയും ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്. ഇലക്ഷൻ തീയ്യതി വന്നതോടെ ബാക്കിയുളളിടത്ത് ഉടൻ ഇരുപാർട്ടികളും പ്രഖ്യാപനം നടത്തും. മദ്യനയ അഴിമതി കേസില്‍ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് അരവിന്ദ് കേജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷമുള്ള തിരഞ്ഞെടുപ്പ് എഎപിക്ക് ഏറെ നിർണായകമാണ്. അതുകൊണ്ട് തുടര്‍ച്ചയായ മൂന്നാം തവണയും അധികാരം നിലനിര്‍ത്താനാണ് എഎപി ശ്രമങ്ങൾ. ഫെബ്രുവരി 23നാണ് നിലവിലുള്ള നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top