‘ഇന്‍ഡ്യ’യിൽ ഇടപെടാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല സഖ്യത്തിന് ‘ഇന്‍ഡ്യ’ എന്ന എന്ന പേര് നല്‍കിയതില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡല്‍ഹി ഹൈക്കോടതിയിൽ ഫയൽ ചെയ്ത സത്യവാംഗ് മൂലത്തിലാണ് തിരഞ്ഞെടുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ 26 പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്നാണ് ‘ഇന്ത്യന്‍ നാഷണല്‍ ഡവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്’ രൂപീകരിച്ചത്. ‘ഇന്‍ഡ്യ’ എന്നയെന്ന ചുരുക്കപ്പേര് നല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യം ചോദ്യം ചെയ്ത് ഗിരീഷ് ഭരദ്വാജ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കമ്മീഷന്‍ സത്യവാംഗ് മൂലം ഫയല്‍ ചെയ്തത്.
1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം രാഷ്ട്രീയ സഖ്യങ്ങളിൽ ഇടപെടാൻ കമ്മീഷന് അധികാരമില്ലെന്നും തിരഞ്ഞെടുപ്പ് വിശദീകരിച്ചിട്ടുണ്ട്. കേരള ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും കമ്മീഷൻ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here