ഖര്‍ഗെയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍; രാഷ്ട്രീയ വിവാദമാക്കി കോണ്‍ഗ്രസ്; ബിജെപിക്കാരുടെ വാഹനം പോലും പരിശോധിക്കുന്നില്ലെന്ന് ആരോപണം

ഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ബിഹാറിലെ സമസ്തിപൂരില്‍ എത്തിയപ്പോഴായിരുന്നു പരിശോധന. കോണ്‍ഗ്രസ് പ്രചരണ റാലിക്കായി എത്തിയപ്പോഴാണ് കാത്തു നിന്ന ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. അനധികൃതമായി പണം സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാന്‍ ആണ് പരിശോധന നടത്തിയത് എന്നായിരുന്നു വിശദീകരണം. നേരത്തെ രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററിലും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശഓധന നടത്തിയരുന്നു.

ഏപ്രില്‍ 15ന് തമിഴ്‌നാട്ടിലെ നീലഗിരിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴാണ് പരിശോധന നടത്തിയത്. മൈസൂരില്‍ നിന്നും രാഹുല്‍ എത്തിയ ഹെലികോപ്റ്ററാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്‌ലയിംഗ് സ്‌ക്വാഡ് പരിശോധിച്ചത്. കാത്തുനിന്ന ഉദ്യോഗസ്ഥര്‍, രാഹുല്‍ ഇറങ്ങിയതിന് പിന്നാലെ ഹെലികോപ്റ്റര്‍ പരിശോധിക്കുകയായിരുന്നു.

നിരന്തരം കോണ്‍ഗ്രസ് നേതാക്കളുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.കമ്മിഷന്റെ നടപടി ദുരുദ്ദേശ്യപരമാണെന്നും ജനാധിപത്യത്തെ കൊല ചെയ്യുന്നതാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. നരേന്ദ്ര മോദിയുടെയോ അമിത് ഷായുടെയോ ഹെലികോപ്റ്ററുകളില്‍ ഇതുപോലെ പരിശോധന നടത്തുന്നില്ല. സാധാരണ ബിജെപി നേതാക്കളുടെ കാറുകളില്‍ പരിശോധന നടത്താന്‍ പോലും തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top