ഇലക്ടറൽ ബോണ്ടിന് 1368 കോടി നല്‍കിയത് ഫ്യൂച്ചർ ഗെയ്മിങ്; മേഘ എൻജിനീയറിങ് നല്‍കിയത് 966 കോടി; ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തിര. കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തി
ഡൽഹി: സുപ്രീം കോടതി കര്‍ക്കശ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എസ്ബിഐ കൈമാറിയ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇലക്ടറൽ ബോണ്ടിന് ഏറ്റവും കൂടുതൽ പണം നൽകിയത് ഫ്യൂച്ചർ ഗെയ്മിങ് ആൻഡ് ഹോട്ടൽ സർവീസസാണ്. 1368 കോടി രൂപയാണ് ഈ കമ്പനി രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയത്.
2019 ഏപ്രിൽ 12 മുതൽ ഓരോ സ്ഥാപനവും വ്യക്തിയും വാങ്ങിയ ഒരു ലക്ഷം, പത്തു ലക്ഷം, ഒരു കോടി എന്നിങ്ങനെ മൂന്നു മൂല്യങ്ങളിലുള്ള ബോണ്ടുകളുടെ വിവരമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ–966 കോടി രൂപ, ക്വിക് സപ്ലൈ ചെയ്ൻ പ്രൈവറ്റ് ലിമിറ്റഡ്–410 കോടി രൂപ, വേദാന്ത ലിമിറ്റഡ്–400 കോടി രൂപ, ഹാൽദിയ എലർജി ലിമിറ്റഡ്–377 കോടി രൂപ, ഭാരതി ഗ്രൂപ്–247 കോടി രൂപ, എസ്സൽ മൈനിങ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്–224 കോടി രൂപ, വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ കമ്പനി–220 കോടി രൂപ, കെവന്റർ ഫുഡ് പാർക് ഇൻഫ്രാ ലിമിറ്റഡ്–195 കോടി രൂപ, മദൻലാൽ ലിമിറ്റഡ്–185 കോടി രൂപ.
15നു വൈകിട്ട് 5 മണിക്കുള്ളിൽ വിവരങ്ങൾകേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കമ്മീഷന്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്. ഏതൊക്കെ കമ്പനികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറൽ ബോണ്ടുകളിലൂടെ പണം നല്‍കി എന്ന കാര്യം ഇതുവരെ എസ്ബിഐ വെളിപ്പെടുത്തിയിട്ടില്ല. അതിന് കോടതിയില്‍ സമയം നീട്ടി ചോദിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here