ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; മണിപ്പൂര്‍ കാര്യത്തില്‍ അനിശ്ചിതത്വം, കാശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പുണ്ടോ എന്നും വ്യക്തമാകും

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പു കമ്മിഷൻ ഇന്ന് പ്രഖ്യാപിക്കും. ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽപ്രദേശ്, സിക്കിം നിയമസഭാ തിരഞ്ഞെടുപ്പു തീയതികളുടെ പ്രഖ്യാപനവും ഇന്ന് നടത്തും. വൈകീട്ട് മൂന്നിന് വിജ്ഞാന്‍ ഭവനില്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തുക. ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പുണ്ടോ എന്നും വ്യക്തമാകും .
ആഭ്യന്തര കലാപം തുടരുന്ന മണിപ്പുരിലെ കാര്യത്തിലും അനിശ്ചിതത്വമുണ്ട്. നിലവിലെ ലോക്സഭയുടെ കാലാവധി ജൂൺ 16ന് അവസാനിക്കും. അതിനുമുൻപ് പുതിയ സർക്കാർ ചുമതലയേൽക്കണം.
അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷനിലെ പുതിയ അംഗങ്ങളായി മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറും സുഖ്ബീർ സിങ് സന്ധുവും ചുമതലയേറ്റു. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജീവ്കുമാറുമായി ഇരുവരും കൂടിക്കാഴ്ചയും നടത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here