മോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ വിശദീകരണം ചോദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍; രാഹുലിനും നോട്ടീസ്; തിങ്കളാഴ്ചയ്ക്ക് മുമ്പ് മറുപടി നല്‍കണം

ഡല്‍ഹി : തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പ്രസംഗത്തില്‍ വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ബിജെപിക്കാണ് കമ്മിഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് മുമ്പ് വിശദീകരണം നല്‍കണമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മറുപടി പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ അറിയിച്ചു.

രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കും കോണ്‍ഗ്രസ് നല്‍കുമെന്നായിരുന്നു മോദിയുടെ പ്രസംഗം. ഈ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് അടക്കം രാഷ്ട്രീയ പാര്‍ട്ടികളും സ്വകാര്യ വ്യക്തികളും പരാതി നല്‍കിയിരുന്നു. പരാതി ലഭിച്ചിട്ടും നടപടി വൈകുന്നതില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. കമ്മിഷന്റെ നട്ടെല്ല് വളയുകയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം. പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങളിലും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്. വിവിധ റാലികളില്‍ രാഹുല്‍ നടത്തിയ പ്രസംഗങ്ങള്‍ സംബന്ധിച്ച് ബിജെപി നല്‍കിയ പരാതിയിലാണ് നോട്ടീസ് നല്‍കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top