വയനാട് അടക്കം മൂന്നിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ വാർത്താ സമ്മേളനം വൈകിട്ട് മൂന്നിന്
സംസ്ഥാനത്തെ വയനാട് ലോകസഭാ മണ്ഡലത്തിലേയും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേയും ഉപതിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഇതുകൂടാതെ നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതിയും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. വൈകിട്ട് 3 മണിക്കാണ് വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്.
ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരുമായി പ്രത്യേക ചര്‍ച്ച നടത്തിയിരുന്നു. ഒരു തിരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ കഴിയുമോ എന്നാണ് കമ്മിഷന്‍ പരിശോധിച്ചത്. രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തുന്നതിനായി വയനാട് ഒഴിവാക്കിയിരുന്നു. അതിനാലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ്.
പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ആലത്തൂരില്‍നിന്ന് കെ.രാധാകൃഷ്ണനും വടകരയില്‍ നിന്നും ഷാഫി പറമ്പിലും ജയിച്ചതോടെയാണ് ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ്.
ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. സെപ്റ്റംബര്‍ 30നകം ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഹരിയാ, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭയുടെ കാലാവധിയും കഴിയാറായിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here