ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക ഇടപെടല്‍; ഡിജിപിയെ പുറത്താക്കി
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ജാര്‍ഖണ്ഡില്‍ ഡിജിപിയെ നീക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിജിപിയുടെ ചുമതല വഹിച്ചിരുന്ന അനുരാഗ് ഗുപ്തയെ ഉടന്‍ മാറ്റണമെന്നാണ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മുമ്പ് മൂന്നുതവണ അനുരാഗ് ഗുപ്തയ്‌ക്കെതിരെ കമ്മീഷന് പരാതി ലഭിച്ചിരുന്നു. ഇത് പരിഗണിച്ചാണ് നടപടി എടുത്തിരിക്കുന്നത്.
സംസ്ഥാനത്തെ ഡിജിപി റാങ്കിലുള്ള ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനാകും അധികാരം കൈമാറുക. തിങ്കളാഴ്ചയ്ക്കകം ഇതിനായുള്ള പട്ടിക സമര്‍പ്പിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജാര്‍ഖണ്ഡില്‍ രണ്ടു ഘട്ടങ്ങളായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 13ന് ആദ്യഘട്ടവും 20ന് രണ്ടാംഘട്ടവും നടക്കും. 81 സീറ്റുകളാണ് ജാര്‍ഖണ്ഡിലുളളത്. ഇതില്‍ 70 സീറ്റുകളില്‍ കോണ്‍ഗ്രസ് ജെഎംഎം സഖ്യം മത്സരിക്കും. 11 സീറ്റുകള്‍ ആര്‍ജെഡി, ഇടതുപാര്‍ട്ടികള്‍ എന്നിവര്‍ക്കായി വിട്ടു നല്‍കും. പ്രതിപക്ഷമായ ബിജെപിയും സീറ്റ് ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here