വിസിയുടെ വിലക്ക് ലംഘിച്ചുളള ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മിഷന്‍; എംപി പെരുമാറ്റ ചട്ടം ലംഘിച്ചോയെന്ന് രജിസ്ട്രാര്‍ പരിശോധിക്കണം

തിരുവനനന്തപുരം : വിസിയുടെ വിലക്ക് ലംഘിച്ച് കേരള സര്‍വകലാശാല ക്യാംപസില്‍ ജോണ്‍ ബ്രിട്ടാസ് എംപി പ്രസംഗിച്ചതില്‍ റിപ്പോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മിഷന്‍. പ്രസംഗത്തില്‍ പെരുമാറ്റച്ചട്ട ലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍വകലാശാലാ രജിസ്ട്രാര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കമ്മിഷനു വേണ്ടി തിരുവനന്തപുരം സബ് കലക്ടറാണ് വിശദീകരണം തേടിയത്.

കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്‍ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിലാണ് ജോണ്‍ ബ്രിട്ടാസ് പങ്കെടുത്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ പരിപാടി വിലക്കണമെന്ന് രജിസ്ട്രാര്‍ക്ക് വിസി രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിരുന്നു. സര്‍വകലാശാലാ ജീവനക്കാര്‍ തെരഞ്ഞെടുപ്പ് ജോലി ചെയ്യുന്നവരാണെന്നതും, ക്യാംപസിനുള്ളില്‍ പുറത്തു നിന്നുള്ളവര്‍ പ്രഭാഷണം നടത്തുന്നത് പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് വി.സി വിലക്കിയത്. ഇതനുസരിച്ച് പരിപാടി സംഘടിപ്പിക്കാന്‍ കഴിയില്ലെന്ന് സംഘാടകരെ രജിസ്ട്രാര്‍ അറിയിക്കുകയും ചെയ്തു.

എന്നാല്‍ ഈ വിലക്കുകള്‍ അവഗണിച്ച് ഇടത് യൂണിയന്‍ പരിപാടി നടത്തുകയും എംപി പങ്കെടുത്ത് പ്രസംഗിക്കുകയും ചെയ്തു. ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളികളും കടമകളും എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. പ്രസംഗത്തില്‍ ജോണ്‍ ബ്രിട്ടാസ് രാഷ്ട്രീയവിഷയങ്ങള്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു. സര്‍വകലാശാലകള്‍ സംവാദ വേദികളായി മാറണമെന്നും അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top