വയനാട് പിടിച്ച ഭക്ഷ്യകിറ്റുകളില്‍ പ്രിയങ്കയുടെയും രാഹുലിന്റെയും ചിത്രങ്ങള്‍; തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് സിപിഎം; രാഷ്ട്രീയ വിവാദം
November 7, 2024 3:07 PM

ഉപതിരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നതിനിടെ വയനാട് തോല്‍പ്പെട്ടിയില്‍ നിന്നും ഭക്ഷ്യകിറ്റുകള്‍ പിടികൂടി. പ്രിയങ്കയുടെയും രാഹുലിന്റെയും ചിത്രങ്ങള്‍ പതിച്ച കിറ്റുകള്‍ തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡ് ആണ് പിടിച്ചെടുത്തത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്റ് ശശികുമാറിന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡിലായിരുന്നു കിറ്റുകള്‍.
ഇത് രാഷ്ട്രീയ വിവാദമായി മാറുകയാണ്. പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ച കിറ്റുകള്‍ ആണിതെന്ന ആരോപണവുമായി സിപിഎം രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഈ ആരോപണം നിഷേധിക്കുകയാണ്.
ഉരുള്‍പൊട്ടല്‍ സമയത്ത് എത്തിച്ച കിറ്റുകള്‍ ആണിതെന്നാണ് കോണ്‍ഗ്രസ് വിശദീകരണം. അധികം വന്ന കിറ്റുകള്‍ അങ്ങോട്ട് മാറ്റുകയാണ് ചെയ്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here