നിശബ്ദ പ്രചാരണത്തിനിടെ ചേലക്കരയില്‍ നിന്നും 25 ലക്ഷം പിടികൂടി; കള്ളപ്പണം ആണെന്ന് സംശയം

ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ ഇന്ന് നിശബ്ദപ്രചാരണം നടക്കുന്നതിനിടെ കള്ളപ്പണം പിടികൂടി. രേഖകളില്ലാതെ കടത്തിയ 25 ലക്ഷമാണ് കലാമണ്ഡലം പരിസരത്ത് നിന്നും പിടിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്ക്വാഡ് ആണ് പണം കണ്ടെത്തിയത്. കൊളപ്പുള്ളി സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്.

കാറിന്റെ പിന്‍സീറ്റില്‍ ബാഗിലായിരുന്നു പണം. എറണാകുളത്തേക്ക് പോവുകയായിരുന്നു. വീടിന്റെ നിര്‍മാണത്തിനുള്ള മാര്‍ബിള്‍ വാങ്ങാനുള്ള പണം ആണെന്നാണ് ഇവര്‍ പറഞ്ഞത്. പക്ഷെ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് ആയതിനാല്‍ ഇത്രയും തുക ഒരുമിച്ച് സൂക്ഷിക്കാന്‍ പാടില്ല. അതുകൊണ്ട് തന്നെ ഇന്‍കംടാക്സ് അധികൃതര്‍ പണം പിടിച്ചെടുത്തിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെല്ലാം കള്ളപ്പണ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ വയനാടും ചേലക്കരയിലും കര്‍ശന പരിശോധന തിരഞ്ഞെടുപ്പ് കമ്മിഷന്റെ മേല്‍നോട്ടത്തില്‍ നടക്കുന്നുണ്ട്. ഇത്തരമൊരു പരിശോധനയിലാണ് ചേലക്കരയില്‍ നിന്നും കള്ളപ്പണം പിടികൂടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top