വാട്സാപ്പിലൂടെ പ്രചരിപ്പിക്കുന്ന മോദിയുടെ കത്ത് തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മിഷന്‍; ഐടി മന്ത്രാലയത്തിനോട് റിപ്പോര്‍ട്ട് തേടി

ഡല്‍ഹി: വാട്സ്ആപ്പിലൂടെ വരുന്ന മോദിയുടെ ‘വികസിത് ഭാരത്’ സന്ദേശം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മിഷന്‍. പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വോട്ട് അഭ്യര്‍ഥിക്കുന്ന രീതിയിലായിരുന്നു രാജ്യത്തെ ജനങ്ങളുടെ വാട്സാപ്പ് നമ്പറുകളിലേക്ക് കത്ത് അയച്ചിരുന്നത്. സന്ദേശം അയക്കാന്‍ ഐടി മന്ത്രാലയത്തിന് ഇത്രയും നമ്പറുകള്‍ എവിടെനിന്ന് കിട്ടിയെന്ന് പ്രതിപക്ഷ നേതാക്കള്‍ അടക്കം സംശയം ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷവും കത്തുകള്‍ അയക്കുന്നതായി ചൂണ്ടിക്കാട്ടി നിരവധിപ്പേര്‍ കമ്മിഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടപെടൽ.
പിഡിഎഫ് രൂപത്തിൽ തയ്യാറാക്കിയ മോദിയുടെ കത്ത് എല്ലാവരിലേക്കും സോഷ്യൽ മീഡിയ മാർഗത്തിൽ അയക്കുന്നതിനെക്കുറിച്ച് ഐടി മന്ത്രാലയത്തിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ചട്ടം വരുന്നതിന് മുന്‍പ് തന്നെ കത്തുകള്‍ അയച്ചു തീര്‍ക്കാനാണ് ശ്രമിച്ചതെന്നും ചില സാങ്കേതിക തകരാറുകള്‍ കാരണമാണ് വൈകിയതത് എന്നുമായിരുന്നു മറുപടി. എന്നാല്‍ ഇതേക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here