തിരഞ്ഞെടുപ്പ് പ്രക്രിയ ശക്തവും സുതാര്യവുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍; വോട്ട് ചെയ്തത് 64.2 കോടി പേര്‍; പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണും; ആരോപണങ്ങള്‍ വേദനിപ്പിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആശങ്കകള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിക്കളഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയ ശക്തവും സുതാര്യവുമാണെന്നും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി. വോട്ടെണ്ണലിനു മുന്നോടിയായി വിളിച്ച വാർത്താസമ്മേളനത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന്റെ പ്രതികരണം.
“പോസ്റ്റല്‍ ബാലറ്റുകള്‍ തന്നെ ആദ്യം എണ്ണും. അതിനു ശേഷം മാത്രമേ വോട്ടിങ് മെഷീനില്‍ നിന്നുള്ള വോട്ടുകള്‍ എണ്ണുകയുള്ളൂ. പക്ഷെ ഫലം അപ്പോള്‍ തന്നെ പുറത്തുവിടില്ല. സംഭവബഹുലമായ തിരഞ്ഞെടുപ്പ് കാലം കഴിഞ്ഞു. വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. വലിയ സംഘർഷങ്ങളില്ലാതെയാണ് വോട്ടെടുപ്പ് അവസാനിച്ചത്. ജനാധിപത്യത്തിൽ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുന്നു.” – മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.
“വോട്ടിങ് മെഷീന് എതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ വിഷമിപ്പിച്ചു. രാജ്യത്തിനകത്ത് നിന്ന് തന്നെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നതാണ് വിഷമിപ്പിച്ചത്. ഇത്രയും താപനില ഉയര്‍ന്ന സമയത്ത് തിരഞ്ഞെടുപ്പ് നടത്താന്‍ പാടില്ലെന്നും മനസിലായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് 64.2 കോടി വോട്ടർമാർ വോട്ട് ചെയ്തു. ഇത് ലോക റെക്കോര്‍ഡ് ആണ്. 31.2 കോടി വനിത വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതും റെക്കോര്‍ഡ് ആണ്. മണിപ്പൂരിൽ കാര്യമായ ആക്രമണ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന് സജ്ജമാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പോളിങ്ങാണ് അവിടെ രേഖപ്പെടുത്തിയത്. 868 കോടിയുടെ മദ്യം, 1054 കോടി രൂപ, 2198 കോടിയുടെ സൗജന്യ വസ്തുക്കൾ എന്നിവ പിടിച്ചെടുത്തു.” കമ്മിഷന്‍ വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here