സംസ്ഥാനത്ത് ഇന്നു കൂടി നാമനിർദേശ പത്രിക സമർപ്പിക്കാം ; അവസാന ദിവസം പത്രിക സമർപ്പിക്കാൻ പ്രമുഖർ; നാളെ സൂക്ഷ്മ പരിശോധന

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. വൈകിട്ട് 3 മണി വരെയാണ് പത്രിക സ്വീകരിക്കുക. അവസാന ദിവസം മൂന്ന് മുന്നണികളിലേയും പ്രമുഖ സ്ഥാനാർത്ഥികൾ പത്രിക നൽകും.യുഡിഎഫ് സ്ഥാനാര്‍ഥികളായ കെ.സി.വേണുഗോപാല്‍, കെ.മുരളീധരന്‍, അടൂര്‍ പ്രകാശ്, ഷാഫി പറമ്പില്‍, ഫ്രാന്‍സിസ് ജോർജ് എൽഡിഎഫ് സ്ഥാനാർത്ഥി എഎം ആരിഫ് എന്നിവർ ഇന്ന് പത്രിക നൽകുന്നുണ്ട്. വയനാട്ടിൽ മത്സരിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍റെ പത്രികാ സമർപ്പണവും ഇന്നാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയടക്കം പങ്കെടുക്കുന്ന വൻ റോഡ് ഷോയൊടെ പത്രികാ സമർപ്പണം നടത്താനാണ് ബിജെപി തീരുമാനം.

143 സ്ഥാനാർത്ഥികളാണ് 20 ലോക്സഭാ മണ്ഡലങ്ങളിലായി ഇതുവരെ പത്രിക നൽകിയിട്ടുള്ളത്. ഇന്നലെ മാത്രം 87 സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. മാര്‍ച്ച് 28 ന് പത്രികാ സമര്‍പ്പണം തുടങ്ങിയതു മുതല്‍ ഇതുവരെ 234 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത് കൊല്ലത്തും തൃശൂരുമാണ്. ഇവിടെ 11 വീതം പത്രികകൾ ലഭിച്ചു. കാസര്‍കോടും കണ്ണൂരും 10 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. 3 പത്രിക ലഭിച്ച പത്തനംതിട്ടയിലാണ്ഏറ്റവും കുറച്ച് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. പത്രിക പിന്‍വലിക്കാന്‍ ഏപ്രില്‍ എട്ട് വരെ സമയമുണ്ട്. ഏപ്രിൽ 26നാണ് വോട്ടെടുപ്പ് .

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top