നാമനിർദ്ദേശപ്രത്രിക പിൻവലിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും; വിമതരേയും അപരന്മാരെയും അനുനയിപ്പിക്കാൻ ചർച്ചകൾ സജീവം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും. വിമത രേയും അപരന്മാരെയും അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ.
പത്രികളുടെ സൂക്ഷമപരിശോധന കഴിഞ്ഞപ്പോൾ നിലവിലുള്ളത് 204 സ്ഥാനാര്‍ഥികളാണ്. 86 പേരുടെ പത്രികകളാണ് നിലവിലുള്ളത്. 14 പേർ മത്സരിക്കുന്ന കോട്ടയത്താണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ.
തിരുവനന്തപുരം 13, ആറ്റിങ്ങല്‍ 7, കൊല്ലം 12, പത്തനംതിട്ട 8, മാവേലിക്കര 10, ആലപ്പുഴ 11, ഇടുക്കി 8, എറണാകുളം 10, ചാലക്കുടി 12, തൃശൂര്‍ 10, ആലത്തൂര്‍ 5, പാലക്കാട് 11, പൊന്നാനി 8, മലപ്പുറം 10, വയനാട് 10, കോഴിക്കോട് 13, വടകര 11, കണ്ണൂര്‍ 12, കാസര്‍കോട് 9 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ എണ്ണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here