ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ വിജ്ഞാപനമിറങ്ങി; തമിഴ്‌നാട് ഉള്‍പ്പെടെ 102 സീറ്റുകളില്‍ വോട്ടെടുപ്പ് ഏപ്രില്‍ 19ന്
ഡല്‍ഹി: പൊതുതിരഞ്ഞെടുപ്പിന്റെ ആദ്യ വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ആദ്യഘട്ടത്തില്‍ 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിനുളള വിജ്ഞാപനമാണ് പുറത്തിറങ്ങിയത്. ഈ മണ്ഡലങ്ങലില്‍ ഏപ്രില്‍ 19ന് വോട്ടെടുപ്പ് നടക്കും. മാര്‍ച്ച് 27വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നോമിനേഷന്‍ നല്‍കാം. 28ന് സൂക്ഷമ പരിശോധന നടക്കും. മാര്‍ച്ച് 30വരെ നോമിനേഷന്‍ പിന്‍വലിക്കാം.
തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കും. രാജസ്ഥാനിലെ പന്ത്രണ്ടും ഉത്തര്‍പ്രദേശിലെ എട്ടും മധ്യപ്രദേശിലെ ആറും
മഹാരാഷ്ട്രയിലെ അഞ്ചും സീറ്റുകളിലേക്കും ഏപ്രീല്‍ 19നാണ് വോട്ടെടുപ്പ്. പുതുച്ചേരിയും ലക്ഷദ്വീപും ജമ്മുകാശ്മീരിലെ ഒരു സീറ്റിലും ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ രണ്ടാംഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്. ഇതിനുളള വിജ്ഞാപനം മാര്‍ച്ച് 28ന് പുറത്തിറങ്ങും. ഏപ്രില്‍ 4വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നോമിനേഷന്‍ നല്‍കാം. 5ന് സൂക്ഷമ പരിശോധന നടക്കും. ഏപ്രില്‍ 8വരെ നോമിനേഷന്‍ പിന്‍വലിക്കാം. ജൂണ്‍ ഒന്നിനാണ് അവസാനഘട്ട വോട്ടെടുപ്പ്. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ നടക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here