സംസ്ഥാനത്ത് ആദ്യ രണ്ട് മണിക്കൂറില്‍ മികച്ച പോളിങ്ങ്; ബൂത്തുകളില്‍ നീണ്ട നിര; വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്ങ്. 9 മണി വരെയുള്ള കണക്ക് അനുസരിച്ച് 12.26 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 20 മണ്ഡലങ്ങളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  1. തിരുവനന്തപുരം-12.04
  2. ആറ്റിങ്ങല്‍-13.29
  3. കൊല്ലം-12.20
  4. പത്തനംതിട്ട-12.75
  5. മാവേലിക്കര-12.76
  6. ആലപ്പുഴ-13.15
  7. കോട്ടയം-12.52
  8. ഇടുക്കി-12.02
  9. എറണാകുളം-12.30
  10. ചാലക്കുടി-12.78
  11. തൃശൂര്‍-12.39
  12. പാലക്കാട്-12.77
  13. ആലത്തൂര്‍-12.13
  14. പൊന്നാനി-10.65
  15. മലപ്പുറം-11.40
  16. കോഴിക്കോട്-11.71
  17. വയനാട്-12.77
  18. വടകര-11.34
  19. കണ്ണൂര്‍-12.62
  20. കാസര്‍ഗോഡ്-11.88

എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള പോളിങ്ങ് ശതമാനം. ഒട്ടുമിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. വേനല്‍ ചൂട് കടുക്കുന്നതിന് മുമ്പ് വോട്ട് രേഖപ്പെടുത്തി മടങ്ങാനുളള ശ്രമത്തിലാണ് വോട്ടര്‍മാര്‍. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആദ്യ മണിക്കൂറുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top