കുതിച്ചും കിതച്ചും കോണ്‍ഗ്രസ്; ഹരിയാനയില്‍ നിലമെച്ചപ്പെടുത്തി ബിജെപി; ജമ്മുവില്‍ ഇന്ത്യ

ഹരിയാന നിയമസഭയിലേക്കുളള വോട്ടെണ്ണലില്‍ വന്‍ട്വിസ്റ്റ്. ആദ്യഘട്ടത്തില്‍ 70 സീറ്റുകളില്‍ വരെ ലീഡ് ചെയ്ത് കോണ്‍ഗ്രസ് ഇപ്പോള്‍ പിന്നിലേക്ക് പോകുന്നു. ബിജെപി നിലമെച്ചപ്പെടുത്തുന്ന സ്ഥിതയാണ് കാണുന്നത്. ലീഡ് നില മാറിമറിയുന്ന കാഴ്ചയാണ് കാണുന്നത്. ഇതോടെ എഐസിസി ആസ്ഥാനത്ത് അടക്കം കോണ്‍ഗ്രസ് ആഘോഷം നിര്‍ത്തി.

ആദ്യഘട്ടം മുതല്‍ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നേടിയിരുന്നു. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് 71 സീറ്റില്‍ മുന്നേറിയപ്പോള്‍ ബിജെപി 13 സീറ്റിലേക്ക് ഒതുങ്ങുകയും ചെയ്തു. എന്നാല്‍ വോട്ടെണ്ണല്‍ മൂന്നാംഘട്ടത്തില്‍ എത്തിയതോടെ വലിയ അട്ടിമറിയുണ്ടായി. ബിജെപി കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 46 സീറ്റ് കടന്ന് മുന്നേറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

ജമ്മുവില്‍ ഇന്ത്യ മുന്നണി മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. 52 സീറ്റുകളിലാണ് കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം മുന്നേറുന്നത്. ബിജെപി 24 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. പിഡിപി 3 സീറ്റുകളിലും മുന്നേറുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top