മിസോറാമിൽ വോട്ടെണ്ണൽ മാറ്റി; നാല് സംസ്ഥാനങ്ങളിൽ നാളെ ഫലമറിയാം
ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്ത് നാളെ വോട്ടെണ്ണൽ. മിസോറാമിലെ വോട്ടെണ്ണൽ തിങ്കളാഴ്ചത്തേക്ക് മാറ്റി. ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമായതിനാൽ ഞായറാഴ്ച പ്രാർഥനയും മറ്റ് ചടങ്ങുകളും ഉള്ളത് കൊണ്ട് വോട്ടെണ്ണൽ മാറ്റണമെന്ന് നേരത്തെ ആവശ്യം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വോട്ടെണ്ണൽ മാറ്റിവയ്ക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചത്.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നിവിടങ്ങളിൽ നാളെ ഫലമറിയാം. എക്സിറ്റ് പോളുകൾ അനുസരിച്ച് ഛത്തീസ്‌ഗഡിലും തെലങ്കാനയിലും കോൺഗ്രസിനാണ് സാധ്യത. മറ്റ് രണ്ടിടത്തും ബിജെപിക്കും. മിസോറാമിൽ സൊറാം പീപ്പിൾസ് മൂവ്മെന്റ്, കോൺഗ്രസും മറ്റ് ചെറു പാർട്ടികളുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ പോൾ, ജൻ കി ബാത്ത്, ചാണക്യ എന്നീ എക്സിറ്റ് പോൾ ഫലങ്ങളാണ് പ്രവചനം നടത്തിയത്
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here