ചേലക്കരയില്‍ പണം എത്തിച്ച ജയന്റെ വീട്ടില്‍ പരിശോധന; തുക വീട് നിര്‍മാണത്തിനെന്ന മൊഴിയിലും അന്വേഷണം
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ നിന്നും ഇരുപത് ലക്ഷത്തോളം പിടിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാറില്‍ പണം കടത്തിയ പാലക്കാട് കുളപ്പുള്ളി സ്വദേശി സി.സി.ജയന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തി. പണവുമായി ബന്ധപ്പെട്ട് രേഖകള്‍ ചോദിച്ചപ്പോള്‍ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പണം തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ക്വാഡ് പിടികൂടിയത്.
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ളതിനാല്‍ 50,000 രൂപയിലധികം പണമായി സൂക്ഷിക്കാൻ പാടില്ലെന്നാണ് നിയമം.
Also Read: നിശബ്ദ പ്രചാരണത്തിനിടെ ചേലക്കരയില്‍ നിന്നും 25 ലക്ഷം പിടികൂടി; കള്ളപ്പണം ആണെന്ന് സംശയം
ചോദ്യം ചെയ്തപ്പോള്‍ 25 ലക്ഷം രൂപ പിൻവലിച്ച ബാങ്ക് രേഖ കൈമാറി. ബാക്കി തുക എന്ത് ചെയ്തു എന്നടക്കമുള്ള പരിശോധനയാണ് ഇന്‍കം ടാക്സും തിരഞ്ഞെടുപ്പ് കമ്മീഷനും നടത്തുന്നത്. വീട് നിർമാണത്തിനുള്ള സാധനങ്ങൾ വാങ്ങാൻ എറണാകുളത്തേക്ക് പോവുകയായിരുന്നുവെന്നാണ് മൊഴി നല്‍കിയത്. ഇതില്‍ അന്വേഷണം നടക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here