കരുത്ത് അറിയിച്ച് ഇന്‍ഡ്യ സഖ്യം; എന്‍ഡിഎയുമായി ഒപ്പത്തിനൊപ്പം പോരാട്ടത്തില്‍; കേരളത്തില്‍ യുഡിഎഫ്; തൃശൂരില്‍ സുരേഷ് ഗോപിയും

ലോകസഭാ തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകളെ അമ്പരിപ്പിക്കുന്ന പ്രകടനവുമായി ഇന്‍ഡ്യ സഖ്യം. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുമായി കടുത്ത പോരാട്ടമാണ് നടക്കുന്നത്. ആദ്യ മണിക്കൂറുകളില്‍ 245 സീറ്റില്‍ എന്‍ഡിഎയും 243 സീറ്റുകളില്‍ ഇന്‍ഡ്യയും എന്ന നിലയിലാണ് ലീഡ് നില. ഓരോ നിമിഷവും ലീഡ് നില മാറിമറിയുന്ന കാഴ്ചയാണ് കാണുന്നത്. പ്രവചിക്കപ്പെട്ടത് പോലെയുളള വലിയ മുന്നേറ്റം കാഴ്ചവയ്ക്കാന്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞിട്ടില്ല. ബിജെപി പ്രതീക്ഷ വച്ചിരുന്ന സംസ്ഥാനങ്ങളിൽ പലയിടത്തും തിരിച്ചടി നേരിടുന്നുണ്ട്.

കേരളത്തില്‍ യുഡിഎഫ് മുന്നേറുന്ന കാഴ്ചയാണ് ആദ്യ മണിക്കൂറുകളില്‍ ദൃശ്യമാകുന്നത്. കണ്ണൂര്‍, ആലത്തൂര്‍, മാവേലിക്കര മണ്ഡലങ്ങളില്‍ മാത്രമാണ് എല്‍ഡിഎഫ് മുന്നിലുള്ളത്. തൃശൂരില്‍ ആദ്യ മണിക്കൂറില്‍ തന്നെ സുരേഷ് ഗോപി ലീഡ് നില അയ്യായിരത്തിന് മുകളിലാക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top