ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പേയുള്ള സെമിഫൈനൽ; 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. 2023 ഡിസംബറിനും 2024 ജനുവരിക്കുമിടയിൽ കാലാവധി അവസാനിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ് പ്രഖ്യാപിക്കുന്നത്.

നാമനിർദേശ പത്രിക സമർപ്പിക്കൽ, പോളിംഗ് ദിവസങ്ങൾ, ഫലപ്രഖ്യാപനം തുടങ്ങി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിലേക്കുള്ള തീയതികൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ഉച്ചയ്ക്ക് 12 ന്‌ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കും.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിനെതിരായി പണവും മറ്റ് അധികാരപ്രയോഗങ്ങളും തെരഞ്ഞെടുപ്പിന്റെ നടത്തിപ്പിനെ ബാധിക്കില്ല എന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പോലീസ്, ചെലവ് നിരീക്ഷകർ എന്നിവരുൾപ്പടെയുള്ളവരുടെ യോഗം കഴിഞ്ഞ ദിവസം കമ്മീഷൻ വിളിച്ചു ചേർത്തിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. എന്‍ഡിഎ- ഇന്‍ഡ്യ മുന്നണികള്‍ക്ക് ഈ സംസ്ഥാനങ്ങളിലെ ജനവിധി നിര്‍ണ്ണായകമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top