ഇലക്ടറല്‍ ബോണ്ടുകള്‍ പിടിച്ചുപറി റാക്കറ്റെന്ന് രാഹുല്‍ ഗാന്ധി; സമ്മര്‍ദം ചെലുത്തി കമ്പനികളില്‍നിന്ന് ബിജെപി പണം കൈക്കലാക്കുന്നു; കോര്‍പ്പറേറ്റുകള്‍ ഭീതിയിലും സമ്മര്‍ദത്തിലും

മുംബൈ: പ്രധാനമന്ത്രി മുന്നോട്ടുവെച്ച ഇലക്ടറല്‍ ബോണ്ടുകള്‍ ലോകത്തിലെ ഏറ്റവും വലിയ പിടിച്ചുപറി റാക്കറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് താനെയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്തി കമ്പനികളില്‍നിന്ന് ബിജെപി പണം കൈക്കലാക്കുകയാണെന്നും അദ്ദേഹം റാലിയില്‍ പറഞ്ഞു.

“ലോകത്തെ ഏറ്റവും വലിയ അഴിമതിയാണ് ഇലക്ടറല്‍ ബോണ്ടുകള്‍. ബി.ജെ.പി. സര്‍ക്കാര്‍ ഒരുദിവസം അധികാരത്തില്‍നിന്ന് താഴെയിറങ്ങുമെന്ന് ബോണ്ടുമായി ബന്ധപ്പെട്ടവര്‍ ആലോചിക്കണം. അന്ന് ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുന്ന നടപടി സ്വീകരിക്കും. ഇത് തന്റെ ഗ്യാരന്റിയാണ്.” രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

“കോര്‍പ്പറേറ്റുകള്‍ ഭീതിയിലും സമ്മര്‍ദത്തിലുമാണ്. ബോണ്ടുകളെക്കാള്‍ വലിയ അഴിമതിയില്ല. പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ബിജെപിക്ക് പണം ലഭിക്കുന്നത് തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴിയാണ്. വലിയ കരാറുകള്‍ നേടുന്നവരില്‍നിന്ന് പണം കവരാനും കോര്‍പ്പറേറ്റുകളെ ഭയപ്പെടുത്തി സംഭാവന നേടാനുമുള്ള മാര്‍ഗമാണ് ബോണ്ടുകള്‍.” അദ്ദേഹം കുറ്റപ്പെടുത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top