ഇലക്ടറൽ ബോണ്ടിൽ ഇന്ന് നിർണായകം; സീരീയൽ നമ്പറുകൾ കൈമാറാനുള്ള നിര്‍ദേശത്തില്‍ എസ്ബിഐ മറുപടി നല്‍കും; നമ്പര്‍ പുറത്തായാല്‍ ഏത് ബോണ്ട്‌ ഏത് പാര്‍ട്ടിക്കെന്ന കാര്യം വ്യക്തമാകും

ഡല്‍ഹി: ഇലക്ടറല്‍ ബോണ്ടുകളുടെ സീരീയൽ നമ്പറുകൾ കൈമാറാനുള്ള സുപ്രീംകോടതി നിര്‍ദേശത്തിന് എസ്ബിഐ ഇന്ന് മറുപടി നല്‍കും. സീരിയല്‍ നമ്പറുകള്‍ പുറത്ത് വന്നാല്‍ ബോണ്ടുകള്‍ ഏതൊക്കെ രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും.

ഇലക്ടറല്‍ ബോണ്ടിന്‍റെ വിശദാശംങ്ങള്‍ വെളിപ്പെടുത്താന്‍ ഫെബ്രുവരി പതിനഞ്ചിനാണ് സുപ്രീംകോടതി എസ്ബിഐയോട് ആവശ്യപ്പെട്ടത്. സാവകാശം ചോദിച്ച എസ്ബിഐയുടെ അപേക്ഷ കോടതി തള്ളിയിരുന്നു.

ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങള്‍, സ്വീകരിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ വിവരങ്ങള്‍, ഓരോ ബോണ്ടിന്‍റെയും യുണീക് നമ്പര്‍ എന്നിവ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാനാണ് എസ്ബിഐയോട് ആവശ്യപ്പെട്ടിരുന്നത്. ഇലക്ടറല്‍ ബോണ്ട് വാങ്ങിയ കമ്പനികളുടെ പേരുകളും ഇത് പണമാക്കി മാറ്റിയ രാഷ്ട്രീയപാര്‍ട്ടികളുടെ പേരുകളും എസ്ബിഐ പുറത്തുവിട്ടിരുന്നു.

ബോണ്ടുകളുടെ നമ്പര്‍ കൈമാറിയില്ല. ഇത് മനസിലാക്കിയാണ് ബോണ്ടുകളുടെ നമ്പര്‍ സമര്‍പ്പിക്കാന്‍ കോടതി എസ്ബിഐക്ക് വീണ്ടും നിര്‍ദേശം നൽകിയത്. ബോണ്ട്‌ വാങ്ങിയ കമ്പനികളില്‍ മിക്കതും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്നതാണ്. കമ്പനികളില്‍ സമ്മര്‍ദം ചെലുത്തി ബോണ്ട്‌ വാങ്ങി എന്ന ആരോപണമാണ് പ്രതിപക്ഷം ബിജെപിക്ക് എതിരെ ഉയര്‍ത്തുന്നത്. 2019ന് ശേഷമുള്ള 13000 കോടിയുടെ ബോണ്ട് വിവരങ്ങളാണ് ആദ്യം എസ്ബിഐ സുപ്രീംകോടതിക്ക് കൈമാറിയത്. ഇതില്‍ 6000 കോടിയിലേറെ മൂല്യമുള്ള ബോണ്ടുകള്‍ ലഭിച്ചത് ബിജെപിക്കാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top